22/10/2026
[fontresizer_tawhidurrahmandear_widget]

​​’ഗ്യാനേഷിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ല; ഭരണം അട്ടിമറിക്കാന്‍ കോച്ചിങ് ക്ലാസിന് പോയിരിക്കുകയാണ് രാഹുല്‍’; ആരോപണങ്ങളുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

 ​​’ഗ്യാനേഷിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ല; ഭരണം അട്ടിമറിക്കാന്‍ കോച്ചിങ് ക്ലാസിന് പോയിരിക്കുകയാണ് രാഹുല്‍’; ആരോപണങ്ങളുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര

ഭുവനേശ്വർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. രാജ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശത്ത് പോയി കോച്ചിംഗ് ക്ലാസുകൾ നേടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒഡീഷയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ എങ്ങനെയെങ്കിലും അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് രാജ്യത്ത് ബോധപൂർവം അശാന്തി സൃഷ്ടിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനായി ശതകോടീശ്വരനായ ജോർജ് സോറസുമായും അദ്ദേഹത്തിന്റെ കൂട്ടാളികളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംബിത് പത്ര കുറ്റപ്പെടുത്തി. അടുത്തിടെ ​ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക വിഷയത്തിലും കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങൾക്ക് യാതൊരു ജനപിന്തുണയും ലഭിക്കാത്തതിനാലാണ് പുതിയ സമരങ്ങളിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ അവർ ശ്രമിക്കുന്നത്.

നവംബർ ഒന്നിന് സർക്കാർ വിരുദ്ധ തെരുവ് പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് ആഹ്വാനം ചെയ്തതിന് പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 1984-ൽ രാജ്യത്ത് സിഖ് വിരുദ്ധ കലാപം അഴിച്ചുവിട്ട അതേ നവംബർ ഒന്ന് തന്നെ പുതിയ പ്രക്ഷോഭത്തിനായി തെരഞ്ഞെടുത്തത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.

Also read: