24/11/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ സൈന്യത്തിൽ ആത്മഹത്യകൾ വർധിക്കുന്നു; 16 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്ക്

 ഇസ്രയേൽ സൈന്യത്തിൽ ആത്മഹത്യകൾ വർധിക്കുന്നു; 16 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്ക്

തെൽ അവീവ്: ഇസ്രയേൽ സൈന്യത്തിൽ ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 16 വർഷത്തിനിടെ ഇസ്രയേൽ സൈന്യത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വാർഷിക ആത്മഹത്യാ നിരക്കാണിതെന്ന് ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ നവംബർ 24 ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തു. 2026-ന്റെ തുടക്കം മുതൽ ഇതുവരെ സജീവ സേവനത്തിലുണ്ടായിരുന്ന 23 ഇസ്രയേലി സൈനികരും ഉദ്യോഗസ്ഥരുമാണ് ജീവനൊടുക്കിയത്.

ഇതിന് പുറമെ, ഗസ്സയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധത്തിൽ റെഗുലർ അല്ലെങ്കിൽ റിസർവ് സേനകളിൽ പ്രവർത്തിച്ചിരുന്ന 17 സൈനികരും ഈ വർഷം സജീവ സേവനം പൂർത്തിയാക്കിയ ശേഷം ആത്മഹത്യ ചെയ്തതായി ഇസ്രയേലി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2026-ൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ജീവനൊടുക്കിയിട്ടുണ്ട്.

2023 ഒക്ടോബറിൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലി സുരക്ഷാ സേനകൾക്കിടയിൽ ആത്മഹത്യകൾ തുടർച്ചയായി വർധിച്ചുവരുന്ന പ്രവണതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള പത്ത് വർഷക്കാലയളവിൽ ഇസ്രയേൽ സൈന്യത്തിൽ പ്രതിവർഷം ശരാശരി 12 ആത്മഹത്യകൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യുദ്ധത്തിന് പിന്നാലെ ഈ നിരക്കിൽ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.

Also read: