02/03/2026
[fontresizer_tawhidurrahmandear_widget]

തിരക്കുള്ള ഹൈവേയിൽ ഓടുന്ന കാറിന് മുക്ളിൽ ഇടിച്ചിറങ്ങി വിമാനം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

 തിരക്കുള്ള ഹൈവേയിൽ ഓടുന്ന കാറിന് മുക്ളിൽ ഇടിച്ചിറങ്ങി വിമാനം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ തിരക്കേറിയ ഹൈവേയിലേക്ക് അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഇടിച്ചിറങ്ങി. ക്ലിയർവാട്ടറിലെ യുഎസ് ഹൈവേ 19-ലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന അപകടം നടന്നത്. അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്റെ എൻജിൻ തകരാറിലായതിനെത്തുടർന്നാണ് പൈലറ്റ് വിമാനം ഹൈവേയിൽ ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ താഴ്ന്നു പറന്നുവന്ന വിമാനം ഹൈവേയിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ചിറക് കാറിൽ ഇടിക്കുകയും വിമാനം നിയന്ത്രണം വിട്ട് റോഡിൽ കറങ്ങി നിൽക്കുകയും ചെയ്തു.

പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം റോഡിലേക്ക് പതിക്കുന്നതും ചിറകുകൾ തകരുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അപകടത്തിൽ വിമാനത്തിനും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ വിൻഡ്ഷീൽഡ് തകർന്നു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരനും, കാറിലുണ്ടായിരുന്ന ഡ്രൈവറും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് സ്ഥിരീകരിച്ചു. തിരക്കേറിയ റോഡായിരുന്നിട്ടും വലിയൊരു അപകടം ഒഴിവായത് ആശ്വാസകരമായി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: