27/01/2026

ബാഴ്‌സ സൂപ്പർറയലിനെ 3-2 ന് വീഴ്ത്തി സൂപ്പർകോപ്പ ചാമ്പ്യന്മാർ

 ബാഴ്‌സ സൂപ്പർറയലിനെ 3-2 ന് വീഴ്ത്തി സൂപ്പർകോപ്പ ചാമ്പ്യന്മാർ

ജിദ്ദ, സൗദി അറേബ്യ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബാഴ്സലോണയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്.

​മത്സരത്തിന്റെ തുടക്കം ആധിപത്യം പുലർത്തിയ ബാഴ്സ 36-ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ ആദ്യ വെടിപൊട്ടിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+1′) വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു. പക്ഷെ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല; രണ്ടു മിനിറ്റുകൾക്കുള്ളിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങും മുമ്പേ് ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ മാഡ്രിഡ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു.

എന്നാൽ 73-ാം മിനിറ്റിൽ റാഫിഞ്ഞ തന്റെ രണ്ടാം ഗോൾ നേടി ബാഴ്സലോണയുടെ വിജയം ഉറപ്പിച്ചു.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഫ്രെങ്കി ഡി ജോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്സലോണയെ പ്രതിരോധത്തിലാക്കി. എങ്കിലും അവസാന മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും വിനീഷ്യസും നടത്തിയ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ബാഴ്സയ്ക്ക് സാധിച്ചു.

Also read: