10/06/2026
[fontresizer_tawhidurrahmandear_widget]

ഭൂമിക്ക് ഉള്ളിലൊരു ‘വ്യാജ ഭൂമി’; രണ്ട് വർഷം പുറംലോക ബന്ധമില്ലാതെ എട്ട് മനുഷ്യർ വസിച്ച അത്ഭുത ലോകം

 ഭൂമിക്ക് ഉള്ളിലൊരു ‘വ്യാജ ഭൂമി’; രണ്ട് വർഷം പുറംലോക ബന്ധമില്ലാതെ എട്ട് മനുഷ്യർ വസിച്ച അത്ഭുത ലോകം

വാഷിങ്ടൺ: മനുഷ്യന് മറ്റൊരു ഗ്രഹത്തിൽ അതിജീവിക്കാനാകുമോ? ഈ ചോദ്യത്തിന് ഉത്തരം തേടി അരിസോണ മരുഭൂമിയിൽ നിർമ്മിച്ച ‘ബയോസ്ഫിയർ 2’ എന്ന കൃത്രിമ ലോകം വീണ്ടും ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഗ്ലാസ് കൂട്ടിനുള്ളിൽ മനുഷ്യർക്ക് എത്രകാലം കഴിയാമെന്നറിയാൻ 1990കളുടെ തുടക്കത്തിൽ നടത്തിയ സാഹസിക പരീക്ഷണം ഇന്നും വിസ്മയമായി തുടരുന്നു.

3.14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ ഗ്ലാസ് നിർമ്മിതിക്കുള്ളിൽ മഴക്കാടുകളും സമുദ്രവും പവിഴപ്പുറ്റുകളും മരുഭൂമിയുമെല്ലാം ശാസ്ത്രജ്ഞർ പുനഃസൃഷ്ടിച്ചിട്ടുണ്ട്. 1991ൽ എട്ട് ഗവേഷകർ രണ്ട് വർഷത്തേക്ക് ഈ അടഞ്ഞ ലോകത്ത് താമസമുറപ്പിച്ചു. പുറത്തുനിന്നുള്ള വായുവോ ഭക്ഷണമോ സഹായമോ ഇല്ലാതെ സ്വയംപര്യാപ്തരായി ജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓക്‌സിജന്റെ അളവ് കുറഞ്ഞതും ഭക്ഷണക്ഷാമവും വ്യക്തിപരമായ തർക്കങ്ങളും അന്ന് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു.

കാലം മാറിയതോടെ ബയോസ്ഫിയർ 2ന്റെ ലക്ഷ്യവും മാറി. ബഹിരാകാശ കോളനികൾക്ക് പകരം ഭൂമിയുടെ പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഇപ്പോൾ മുൻഗണന. 2011 മുതൽ അരിസോണ സർവകലാശാലയുടെ കീഴിലുള്ള കേന്ദ്രം, മണ്ണൊലിപ്പ്, ജലചക്രം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്നു. പരാജയപ്പെട്ട സ്വപ്നത്തിന്റെ അവശിഷ്ടം കാണാനെത്തുന്ന സന്ദർശകർക്ക് മുന്നിൽ, മാറുന്ന ലോകത്തെ കൃത്യമായി നിരീക്ഷിക്കുന്ന സജീവമായ ലബോറട്ടറിയായി ബയോസ്ഫിയർ 2 ഇന്നും നിലകൊള്ളുന്നു.

Also read: