26/01/2026
Entertainment

‘അഭിമാനത്തോടെ പറയുന്നു, ഞാനൊരു സംഘിയാണ്; ബിജെപി കേരളം ഭരിക്കും- ‘ബിഗ് ബോസ്’ താരം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നേരിട്ട വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. താന്‍ ഒരു സംഘിയാണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂവെന്നും, അധികം വൈകാതെ കേരളം ബിജെപി ഭരിക്കുമെന്നും റോബിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് നേരെ വലിയ തോതിലുള്ള ഭീഷണികളും അധിക്ഷേപങ്ങളും വന്നതായി റോബിന്‍ പറഞ്ഞു. ‘പലരും എന്നെ സംഘിയെന്നും ചാണകമെന്നും വിളിച്ച് ആക്ഷേപിക്കാന്‍ [&Read More

Sports

‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു

ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.‘ഷാരൂഖ് ഖാന്‍ ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്‌കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം [&Read More

India

‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More

Main story

അബൂ ഉബൈദയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ്; മുഖപടമില്ലാത്ത മുന്‍ വക്താവിന്റെ ചിത്രവും

ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി [&Read More

Lifestyle

എനിക്ക് എയ്ഡ്‌സും കാന്‍സറുമൊക്കെ ആണെന്നെല്ലാം പ്രചാരണമുണ്ടായി; ഇപ്പോള്‍ ഞാന്‍ പ്രൈവസി ആഗ്രഹിക്കുന്നു-മല്ലു ട്രാവലര്‍

കോഴിക്കോട്: രോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി യാത്രാ വ്‌ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. മനസ് തകര്‍ന്നുകിടക്കുന്ന ഒരു സമയത്താണ് ആ വിവരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്‍പ ദിവസം ഇടവേളയെടുത്ത് തിരിച്ചുവന്നപ്പോള്‍ ആളുകള്‍ എനിക്ക് എയ്ഡ്‌സ് ആണെന്നും കാന്‍സര്‍ ആണെന്നുമെല്ലാം പ്രചരിപ്പിക്കുന്നതാണ് കണ്ടത്. എന്നാല്‍, വ്യക്തിപരമായി സ്വകാര്യത ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളതെന്നും ഷാക്കിര്‍ പറഞ്ഞു. ‘എര്‍ച്ചി’ പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്. ”ഞാന്‍ 2018 മുതല്‍ ഈ [&Read More

Main story

പാലത്തായി പീഡനക്കേസിൽ പത്മരാജനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്. പാനൂരിലെ കടവത്തൂർ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ശിക്ഷാവിധി വന്നതിന് പിന്നാലെ കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ (Read More

Kerala

‘ടാസ്‌ക്’ ലൈഫ്ടൈം ട്രാവല്‍ എക്സലന്‍സ് അവാര്‍ഡ് കെ.വി അബ്ദുല്‍ നാസറിന്

കൊച്ചി: കേരളത്തിലെ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്സ് സര്‍വൈവല്‍ കേരള(ടാസ്‌ക്) സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗമമായ ‘സിനെര്‍ജി 2025’ നാളെ വൈകിട്ട് 4.30ന് കൊച്ചിയില്‍ നടക്കും. എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയുടെ ട്രാവല്‍ വ്യവസായത്തില്‍ ആഗോള തലത്തില്‍ മാറ്റം കൊണ്ടുവന്ന അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും [&Read More