02/09/2026
[fontresizer_tawhidurrahmandear_widget]

മദ്യപിച്ചാൽ യാത്ര മുടങ്ങും;ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹൈക്കോടതി

 മദ്യപിച്ചാൽ യാത്ര മുടങ്ങും;ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹൈക്കോടതി. മദ്യപിച്ചവരുടെ ശാരീരിക പെരുമാറ്റങ്ങളും മറ്റ് ലക്ഷണങ്ങളും വിലയിരുത്തി റെയിൽവേ അധികൃതർക്ക് ഉചിതമായ നടപടിയെടുക്കാം. ഇതിനായി സംശയമുള്ള സാഹചര്യങ്ങളിൽ ബ്രത്തലൈസർ പരിശോധനയോ വൈദ്യപരിശോധനയോ നടത്താവുന്നതാണെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ട്രെയിനുകളിൽ അടുത്തകാലത്തായി യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ വിധി.

യാത്രക്കാരെ ഇറക്കിവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥർ റെയിൽവേയുടെ കൃത്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ഹൈക്കോടതി പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്.നിയമത്തിനെതിരെ ട്രാവൽ ഏജൻസി ഉടമ നൽകിയ ഹർജി കോടതി തള്ളി.

Also read: