ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മൂന്നാം നമ്പർ കവാടത്തിന് മുന്നിൽ വൈകുന്നേരങ്ങളിൽ ഇപ്പോൾ തിരക്കേറുന്നത് പ്രാർത്ഥനയ്ക്കായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു വിരുന്നിൽ പങ്കുചേരാൻ കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി റമദാൻ മാസത്തിൽ ദിവസവും മുന്നൂറിലധികം പേർക്ക് സൗജന്യമായി നോമ്പുതുറ വിരുന്നൊരുക്കുകയാണ് നേഹ ഭാരതി എന്ന യുവതിയും കുടുംബവും. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ നേഹ, സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമായാണ് എല്ലാ ദിവസവും വൈകുന്നേരം പള്ളിക്ക് മുന്നിലെത്തുന്നത്. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങി [&Read More