ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ സൈനികാഭ്യാസം; ശത്രുവ്യോമലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ്
തെഹ്‌റാൻ: അമേരിക്കയുമായി നിർണായക ആണവ ചർച്ചകൾ പുരോഗമിക്കവെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ട് ഇറാന്റെ സുപ്രധാന നീക്കം. സുരക്ഷാ മുൻകരുതലുകൾ എന്ന പേരിലാണു കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. എന്നാൽ, ഈ സമയത്ത് ഇറാൻ വിപ്ലവ ഗാർഡിന്റെ വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധഭീഷണികൾക്കിടെ ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. [&Read More