ന്യൂഡൽഹി: മിസോറാം അതിർത്തി വഴി ഇന്ത്യയുടെ സുരക്ഷാ മേഖലകളിൽ അതിക്രമിച്ചു കയറിയതിനും വിഘടനവാദി ഗ്രൂപ്പുകളെ സഹായിച്ചതിനും കുപ്രസിദ്ധ അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലിബിയൻ ആഭ്യന്തര യുദ്ധത്തിലും ഇറാഖിൽ ഐഎസിനെതിരെയുള്ള പോരാട്ടത്തിലും പങ്കെടുത്ത ചരിത്രമുള്ളയാളാണ് മാത്യു വാൻഡൈക്ക്. അനുമതിയില്ലാതെ മിസോറാമിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുകയും അവിടെനിന്ന് നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന [&Read More
Tags :എൻഐഎ
മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ഫെബ്രുവരി 21Read More
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി(പിഎഫ്‌ഐ) ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. എൻഐഎ തിരയുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊയ്തീൻ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻഐഎ നേരത്തെ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മൊയ്തീൻ കുട്ടി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നാണു വിവരം. സംഘടനാ പ്രവർത്തകർക്ക് ആയുധ പരിശീലനം [&Read More