കൊച്ചി: എടയാർ വ്യവസായ മേഖലയിലെ പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കൻസ് ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കമ്പനിക്കുള്ളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മറ്റ് നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കമ്പനിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഭൂരിഭാഗം ജീവനക്കാരെയും പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ഒരാൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഓയിൽ [&Read More