തിരുവനന്തപുരം: പാലിൽ മുഴുവൻ പാൽപ്പൊടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ മിൽമയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. നിയമപ്രകാരം ആവശ്യമായ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് ചെറിയ തോതിൽ പൊടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് കെ.എസ് മണിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ നിയമപ്രകാരം 8.5 എസ്.എൻ.എഫും മൂന്ന് ശതമാനം കൊഴുപ്പും ഉണ്ടായിരിക്കണം. എന്നാൽ, സംസ്ഥാനത്ത് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 മാത്രമാണ്. നിയമപ്രകാരമുള്ള ഈ [&Read More