28/03/2026
[fontresizer_tawhidurrahmandear_widget]

Tags :യുഡിഎഫ്

Kerala

പി.സി ജോർജിന് ഒരു ലക്ഷം രൂപയുടെ പിസ്‌റ്റൾ; 25,000 രൂപയുടെ മറ്റൊരു തോക്ക്,

കോട്ടയം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ച മുന്നണി സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നു. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിലും ബാധ്യതയിലും വലിയ വൈവിധ്യമാണ് പ്രകടമാകുന്നത്. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി.സി ജോർജിന്റെ പക്കൽ ഒരു ലക്ഷം രൂപ വിലയുള്ള പിസ്റ്റളും 25,000 രൂപയുടെ മറ്റൊരു തോക്കുമുണ്ട്. 2.18 കോടി രൂപയുടെ ഭൂസ്വത്തുള്ള അദ്ദേഹത്തിന് 48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് [&Read More

Kerala

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, [&Read More

Gulf

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖത്തറില്‍; ഇന്‍കാസ് കുടുംബസംഗമത്തില്‍ പങ്കെടുക്കും

ദോഹ: ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സമീര്‍ ഏറാമല, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ [&Read More

Kerala

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More

Kerala

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More