02/03/2026
[fontresizer_tawhidurrahmandear_widget]

Tags :റമദാൻ 2026

India

വീട്ടിൽ പാകം ചെയ്ത വിഭവങ്ങളുമായി ഡൽഹി ജമാ മസ്ജിദ് അങ്കണത്തിൽ ദിവസവും ഇഫ്താർ

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മൂന്നാം നമ്പർ കവാടത്തിന് മുന്നിൽ വൈകുന്നേരങ്ങളിൽ ഇപ്പോൾ തിരക്കേറുന്നത് പ്രാർത്ഥനയ്ക്കായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു വിരുന്നിൽ പങ്കുചേരാൻ കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി റമദാൻ മാസത്തിൽ ദിവസവും മുന്നൂറിലധികം പേർക്ക് സൗജന്യമായി നോമ്പുതുറ വിരുന്നൊരുക്കുകയാണ് നേഹ ഭാരതി എന്ന യുവതിയും കുടുംബവും. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ നേഹ, സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമായാണ് എല്ലാ ദിവസവും വൈകുന്നേരം പള്ളിക്ക് മുന്നിലെത്തുന്നത്. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങി [&Read More

Football

മുസ്‌ലിം സഹതാരങ്ങൾക്ക് നോമ്പ് തുറക്കാൻ പരിക്ക് അഭിനയിച്ച് ഗോൾകീപ്പർ; ഫ്രഞ്ച് ലീഗിൽ ഹൃദയം

പാരിസ്: ഫുട്‌ബോൾ മൈതാനത്ത് പലപ്പോഴും തന്ത്രങ്ങൾ മെനയുന്നത് ഗോൾ നേടാനാണെങ്കിൽ, ഇത്തവണ എഫ്.സി നാന്റസിന്റെ പോർച്ചുഗീസ് ഗോൾകീപ്പർ ആന്റണി ലോപ്പസ് തന്ത്രം മെനഞ്ഞത് സഹതാരങ്ങളുടെ വിശ്വാസത്തിന് കൂട്ടുനിൽക്കാനായിരുന്നു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന തന്റെ മുസ്ലിം സഹതാരങ്ങൾക്ക് സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കാൻ സമയം നൽകുന്നതിനായി ലോപ്പസ് മൈതാനത്ത് പരിക്കേറ്റതായി അഭിനയിച്ചു വീഴുകയായിരുന്നു. ഫ്രഞ്ച് ലീഗിൽ മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്താൻ അനുവാദമില്ലാത്ത പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഈ നീക്കം. ഫെബ്രുവരി 22Read More

World

പുലർച്ചെ ശുചീകരണ തൊഴിലാളികൾപ്പം അത്താഴം കഴിച്ച്, പ്രാർഥനയിൽ പങ്കുകൊണ്ട് മംദാനി; കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ

ന്യൂയോർക്ക് സിറ്റി: ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിൽ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മേയർ സൊഹ്‌റാൻ മംദാനി. പ്രതികൂലാവസ്ഥയിലും പുലർച്ചെ ജോലിയിൽ മുഴുകുന്ന ന്യൂയോർക്ക് നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ‘സുഹൂർ’ പങ്കിട്ടും പ്രാർഥനയിൽ ഒപ്പംചേർന്നുമാണ് മംദാനി അമ്പരപ്പിച്ചത്. റമദാൻ നോമ്പുകാലത്ത് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ. നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മേയറുടെ നടപടി വലിയ പ്രശംസ നേടിയിട്ടുണ്ട്. (Read More

World

ഫ്രാങ്ക്ഫർട്ട് തെരുവുകളിൽ വീണ്ടും റമദാൻ ദീപാലങ്കാരങ്ങൾ തെളിച്ചു; വ്രതമാസത്തെ വരവേറ്റ് ജർമനി

ഫ്രാങ്ക്ഫർട്ട്: വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിലെ തെരുവുകളിൽ ദീപാലങ്കാരങ്ങൾ തെളിഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ കാൽനടയാത്രക്കാർക്കുള്ള തെരുവിലാണ് ചന്ദ്രക്കലകളും നക്ഷത്രങ്ങളും വർണവിളക്കുകളും ഉപയോഗിച്ച് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരുവിനു കുറുകെ ‘ഹാപ്പി റമദാൻ’ എന്ന വലിയ ബോർഡുകളും അതിനു ചുറ്റും തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങൾ കാണാനായി നൂറുകണക്കിന് ആളുകളാണ് നഗരമധ്യത്തിൽ ഒത്തുകൂടിയത്. ഇതിന്റെ വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. 2024Read More

India

റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി വൈകുന്നേരത്തെ പ്രാർത്ഥനകൾക്കും നോമ്പ് തുറയ്ക്കും സൗകര്യമൊരുക്കുന്നതിനായാണ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ അനുമതി നൽകിയത്. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിർദേശപ്രകാരം, മുസ്ലിം ജീവനക്കാർക്ക് റമദാൻ മാസത്തിൽ വൈകുന്നേരം നാലു മണിക്ക് ഓഫീസ് വിടാൻ അനുവാദമുണ്ടാകും. സാധാരണ പ്രവൃത്തി സമയത്തെക്കാൾ ഒരു മണിക്കൂർ നേരത്തെയാണിത്. സർക്കാർ [&Read More

Kerala

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറ ദൃശ്യമാകാത്തതിനാൽ വിശുദ്ധ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനത്ത് എവിടെയും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, [&Read More