ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്
മുംബൈ: റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെര്‍ഗി’ന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷപ്രതികരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂംബെര്‍ഗ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റിലയന്‍സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണശാലയായ ജാംനഗറിലെ പ്ലാന്റിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ എത്തിയെന്നായിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍, പ്ലാന്റിലേക്ക് റഷ്യയില്‍നിന്ന് എണ്ണ എത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. [&Read More