‘മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’;
കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു. ‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന്‍ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് [&Read More