31/03/2026
[fontresizer_tawhidurrahmandear_widget]

Tags :സോഷ്യല്‍ മീഡിയ വാര്‍ത്ത

Entertainment

‘ഞെട്ടിക്കുന്ന’ കണ്ടെന്റില്ല; 10 മണിക്കൂര്‍ തീ കത്തിച്ച് യൂട്യൂബര്‍ വാരിയത് 10 കോടി

നല്ലൊരു ക്യാമറ, മികച്ച എഡിറ്റിങ്, കിടിലന്‍ കണ്ടെന്റ്, രസകരമായ അവതരണം… ഒരു യൂട്യൂബ് വീഡിയോ ഹിറ്റാക്കാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇവയൊന്നുമില്ലാതെ, ഒരൊറ്റ ഫ്രെയിമില്‍ 10 മണിക്കൂര്‍ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, പക്ഷേ സംഭവം സത്യമാണ്. വിറകുകള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ‘ഫയര്‍പ്ലെയ്സി’ന്റെ ദൃശ്യം മാത്രം കാണിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ ഇതുവരെ സമ്പാദിച്ചത് ഏകദേശം പത്തു കോടിയിലേറെ രൂപയാണ്! [&Read More