07/03/2026
[fontresizer_tawhidurrahmandear_widget]

Tags :സൗദി-ഇറാന്‍ ബന്ധം

Saudi

‘സൗദിയുടെ മണ്ണോ ആകാശമോ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; ഇറാൻ പ്രസിഡന്റിനെ വിളിച്ച്

റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ നേരിട്ട് വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ഉറപ്പ് നൽകിയത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് സൗദിയുടെ സുപ്രധാന പ്രഖ്യാപനം വരുന്നത്. ചൊവ്വാഴ്ച രാത്രി ടെലഫോൺ സംഭാഷണത്തിൽ, ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതായും കിരീടാവകാശി വ്യക്തമാക്കി. ആക്രമണം ആരുടെ ഭാഗത്തുനിന്നുള്ളതായാലും, അത് ഏത് ദിശയിൽ നിന്നായാലും, അതിനായി സൗദിയുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. [&Read More

World

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More