02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Abandoned Homes

Kerala

യുവാക്കളെല്ലാം യൂറോപ്പിൽ; പത്തനംതിട്ടയിൽ ആൾതാമസമില്ലാതെ 61,000 വീടുകൾ, ബാങ്കുകളിൽ അവകാശികളില്ലാതെ 111 കോടി,

പത്തനംതിട്ട: വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ യൂറോപ്പിലേക്ക്‌ കടന്നപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്‌സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. കേരളത്തിന്റെ പ്രവാസി ഭൂപടത്തിൽ എന്നും മുൻപന്തിയിലായിരുന്നു പത്തനംതിട്ട. യുവതലമുറയുടെ കൂട്ടപ്പലായനം ജില്ലയെ ഒരു ‘വൃദ്ധസദന’മാക്കി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ‘ദീപിക’ ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണു കുടിയേറ്റ പ്രതിസന്ധിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ശൂന്യത ജില്ലയിലെ ഉന്നത വിദ്യാഭ്യാസ [&Read More