ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി മുംബൈ താരം സർഫറാസ് ഖാൻ. വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചാണ് സർഫറാസ് റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണിത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന്റെ നിരാശ ബാറ്റിംഗിൽ തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ്മ എറിഞ്ഞ ഓവറിൽ മൂന്ന് [&Read More