02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Accidental Death

India

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; അപകടം മദുറോയുടെ അറസ്റ്റിലെ

ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണ്‌ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക്‌ തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.Read More

Kerala

പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ

തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്‌ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്‌കൂളിന്റെ ബസ്‌ഡ്രൈവറാണ്‌. ഭാര്യ: സരസ്വതി.Read More