പുതിയ രുചികൾ തേടി പോകുന്ന യുവതലമുറക്കിടയിൽ അറിയാതെ കടന്നുകൂടുന്ന ഒരു വില്ലനാണ് അക്രിലമൈഡ് എന്ന രാസവസ്തു. പല ദൈനംദിന ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഇത് അർബുദത്തിന് കാരണമാവാമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ഉൾപ്പെടെയുള്ള പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അക്രിലമൈഡ് എങ്ങനെ രൂപപ്പെടുന്നു? എണ്ണയിൽ വറുക്കൽ, ബേക്കിങ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളിലാണ് അക്രിലമൈഡ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് 120 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കുമ്പോൾ അന്നജം കൂടുതലടങ്ങിയ സസ്യാഹാരങ്ങളിൽ ഇത് രൂപം കൊള്ളുന്നു. [&Read More