‘എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ തുറന്നടിച്ച്
തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ സൈബർ ആക്രമണം കടുക്കവെ, കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച് മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്നാണ് അമൽ ഉണ്ണിത്താൻ ചോദിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്നും, ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോ എന്നും അദ്ദേഹം പോസ്റ്റിൽ സംശയം പ്രകടിപ്പിച്ചു. വി.ഡി. സതീശനെ [&Read More