തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More