ആലുവ: പിതൃമോക്ഷ പ്രാർത്ഥനകളുമായി പതിനായിരങ്ങൾ അണിനിരന്നതോടെ ആലുവ മണപ്പുറം ഭക്തിസാന്ദ്രമായി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. കുംഭമാസത്തിലെ അമാവാസി ദിവസമായ നാളെയും വാവുബലി ചടങ്ങുകൾ തുടരും. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ 1500Read More