‘ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ല’; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ച അനുഭവം പങ്കുവെച്ച് സാദിഖലി
കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡി.സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി എത്തിയതാണ് സുനിത. സുനിത വില്യംസുമായുള്ള സംഭാഷണത്തിനിടെ ഉണ്ടായ അനുഭവങ്ങളും ചിന്തകളും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണെന്നും, അവിടെ ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം [&Read More