11/04/2026
[fontresizer_tawhidurrahmandear_widget]

Tags :attempt to murder

Kerala

കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച് ബ്രോക്കർ

വെള്ളരിക്കുണ്ട്: വിവാഹത്തിന് ഇടനിലക്കാരനായി നിന്നതിന് കമ്മിഷൻ നൽകിയില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി അബ്രഹാമിനാണ് (52) വെട്ടേറ്റത്. സംഭവത്തിൽ പറമ്പ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഈ മാസം നാലിന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അബ്രഹാമിന്റെ വിവാഹത്തിന് ബേബിയായിരുന്നു ബ്രോക്കറായി പ്രവർത്തിച്ചിരുന്നത്. ഇതിന് നിശ്ചയിച്ച പ്രതിഫലം നൽകിയില്ലെന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്രഹാം നിലവിൽ കണ്ണൂരിലെ സ്വകാര്യ [&Read More