27/01/2026

Tags :Australian Cricket

Sports

2003 ലോകകപ്പ് ഫൈനലിൽ മുറിഞ്ഞ വിരലുമായി പോരാടി ഇന്ത്യയെ ‘കരയിപ്പിച്ച’ താരം; ഡാമിയൻ

ബ്രിസ്‌ബേൻ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മെനിഞ്ചൈറ്റിസ് (തലച്ചോറിനെ ബാധിക്കുന്ന അണുബാധ) ബാധിച്ചതിനെത്തുടർന്ന് ബ്രിസ്‌ബേനിന് തെക്ക് ഗോൾഡ് കോസ്റ്റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 54കാരനായ മാർട്ടിൻ. താരം നിലവിൽ കോമയിലാണെന്നും ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത രോഗബാധിതനായിരുന്ന മാർട്ടിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് നിലവിൽ വിദഗ്ധ ചികിത്സയാണ് നൽകുന്നതെന്നും ആരോഗ്യനിലയിൽ [&Read More