തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More