കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകർ ബുൾഡോസറിന് മുകളിൽ കയറി ‘ജയ് ശ്രീറാം’ വിളികളുമായി വിജയാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി [&Read More
Tags :Bengal Assembly Polls
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് [&Read More
‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More