ഭോപ്പാല്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം കടുപ്പിച്ച് രജപുത്ര സംഘടനയായ കര്‍ണിസേന. ഭിന്ദില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍, ഭിന്ദിലെ പ്രധാന ജങ്ഷനായ പരേഡ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതായി ‘ദൈനിക് ഭാസ്‌കര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ അത് രാജ്യത്തെ വിവിധ സമുദായങ്ങളുടെ തനതായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും [&Read More