ബെംഗളൂരു: ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടി കർണാടക സർക്കാർ. മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോ പൂട്ടി സീൽ ചെയ്തത്. ബിഗ് ബോസിൻ്റെ കന്നഡ പതിപ്പിൻ്റെ ചിത്രീകരണം ആണ് ഇവിടെ നടക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനം അടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും ബോർഡ് അധികൃതർ [&Read More