പട്‌ന: പൊതുവേദിയില്‍ വനിതാ ഡോക്ടറുടെ മുഖാവരണം (നിഖാബ്) പിടിച്ചുവലിച്ച സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍, നിതീഷ് നിരുപാധികം മാപ്പ് പറയണമെന്ന് ‘ദംഗല്‍’ താരം സൈറ ആവശ്യപ്പെട്ടു. ”സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പ്രത്യേകിച്ചും ഒരു പൊതുവേദിയിലാണ് ഇതു സംഭവിച്ചത്. ആ സ്ത്രീയുടെ നിഖാബ് ഇത്രയും ഉദാസീനമായി, ചിരിച്ചുകൊണ്ട് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ കടുത്ത അമര്‍ഷം [&Read More
Tags :Bihar CM
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More