പട്ന: ബിഹാര്‍ സര്‍ക്കാരിനെ വെട്ടിലാക്കി ‘ഗുണഭോക്താക്കളുടെ’ വിചിത്രമായ പ്രതിഷേധം. അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 10,000 രൂപ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട്, ‘ഞങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരൂ, എങ്കില്‍ പണം മടക്കി നല്‍കാം’ എന്ന നിലപാടിലാണ് ജഹാനാബാദിലെ ഒരുകൂട്ടം യുവാക്കള്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പണമാണ് യുവാക്കളുടെ അക്കൗണ്ടിലെത്തിയത്. ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക തകരാര്‍ മൂലം ജഹാനാബാദ് ജില്ലയിലെ ഘോഷി ബ്ലോക്കിലെ നിരവധി പുരുഷന്മാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതായാണ് റിപ്പോര്‍ട്ട്. [&Read More