‘ബോളിവുഡില്‍ മതം നോക്കിയല്ല അവസരങ്ങള്‍ നല്‍കുന്നത്’; എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി
മുംബൈ: ഹിന്ദി ചലച്ചിത്ര ലോകത്ത് തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയതയും ചില ഗ്യാങുകളുമാണെന്ന എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി. റഹ്മാന്റെ ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും, സിനിമയില്‍ അവസരങ്ങള്‍ നല്‍കുന്നത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബോളിവുഡ് ഇപ്പോള്‍ കൂടുതല്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുന്‍കാലങ്ങളെ അപേക്ഷിച്ച് ശിപാര്‍ശകള്‍ക്ക് പകരം കഴിവിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ബിജെപി എംഎല്‍എ ജിതേന്ദ്ര കുമാര്‍ ഗോത്വാല്‍ പ്രതികരിച്ചു. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ റഹ്മാന് സാധിക്കാത്തതാവാം ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നും [&Read More