‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം [&Read More