കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനി അഞ്ജന, ചിങ്ങവനം സ്വദേശിനിയായ ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും സുഹൃത്തായ അനിലയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരുടെയും കുടുംബങ്ങൾ ഒരേ ഫ്ലാറ്റിലായിരുന്നു താമസം. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരങ്ങൾ. ഇന്നലെ രാത്രിയോടെയാണ് അഞ്ജനയുടെ ബന്ധുക്കൾക്ക് [&Read More