കണ്ണൂർ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റ് തർക്കങ്ങൾ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ പരിഹരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രമുഖര് മത്സരരംഗത്തുണ്ട്. പുതിയ ധാരണ പ്രകാരം കോൺഗ്രസ് 38 സീറ്റുകളിലും മുസ്‍ലിം ലീഗ് 18 സീറ്റുകളിലും മത്സരിക്കും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ലീഗും [&Read More