01/04/2026
[fontresizer_tawhidurrahmandear_widget]

Tags :CBCI

Kerala

എഫ്സിആർഎ ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ പ്രതിഷേധത്തിലേക്ക്; ഏകോപന സമിതി പ്രധാനമന്ത്രിയെ കാണും

ആലപ്പുഴ: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുന്നു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്ന് സഭാനേതൃത്വം ആരോപിച്ചു. നിലവിൽ ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ കർശന സംവിധാനങ്ങളുണ്ടെന്നിരിക്കെ, നിസ്സാര കാരണങ്ങൾ പറഞ്ഞ് ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ അതോറിറ്റിക്ക് ഏറ്റെടുക്കാനും ഭേദഗതിയിലൂടെ സാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഭരണഘടനാ വിരുദ്ധമായ ഇത്തരം വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. 2020Read More