വാഷിങ്ടൺ: ഇറാനിലെ കെർമാൻ വിമാനത്താവളത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി വിമാനങ്ങൾ തകർന്നു. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ ചരക്ക് വിമാനങ്ങളും സൈനിക വിമാനങ്ങളും തകർന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡ് (Read More
Tags :Centcom
വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ്Read More
വാഷിങ്ടണ്‍/ദുബൈ: അമേരിക്കൻ സൈന്യത്തിനു വൻ പ്രഹരമേൽപ്പിച്ച് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പ്രതികാരമായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യുഎസ് സൈന്യം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലുമായി ചേർന്നു നടത്തുന്ന ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്(സെന്റ്‌കോം) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സ്ഥിരീകരണം. എവിടെ നടന്ന ഇറാൻ ആക്രമണത്തിലാണു സൈനികരുടെ മരണമെന്ന് സെന്റ്‌കോം [&Read More
ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ
വാഷിങ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചതായാണു വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ [&Read More