‘ജനം വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ സജീവമാകുന്ന മുഖ്യമന്ത്രി ചർച്ചകളെ തള്ളി മുതിർന്ന നേതാവ് കെ മുരളീധരൻ. ജനങ്ങൾ വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള തർക്കങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് കൃത്യമായ ശൈലിയുണ്ടെന്നും ഇപ്പോഴത്തെ ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുമെന്ന ശുഭപ്രതീക്ഷയും മുരളീധരൻ പങ്കുവെച്ചു. ഇത്തവണ 100 സീറ്റുകൾക്ക് മുകളിൽ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തും. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. [&Read More