29/09/2026
[fontresizer_tawhidurrahmandear_widget]

Tags :child drowns Alappuzha

Kerala

ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരി മരിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗൻ ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിങ് പോയിൻ്റിന് സമീപം ‘റെഡ് കാസ്റ്റിൽ വാരാഹരി’ എന്ന ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബോട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ കായലിൽ നിന്ന് പുറത്തെടുത്ത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More