പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട [&Read More