27/01/2026

Tags :CPM on SIR

Kerala

‘കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആര്‍ വേണ്ട’; എം.വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടികയ്ക്ക് ഉയര്‍ന്ന വിശ്വാസ്യതയുണ്ടെന്നും അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയുടെ ‘തീവ്ര പരിശോധന’ (എസ്.ഐ.ആര്‍) നടപ്പാക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍. എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ സി.പി.എം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ജി. പ്രകാശ് മുഖേനെയാണ് ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കേരളം ഉള്‍പ്പടെ [&Read More