ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സോനയ്ക്ക് ദിലീപ് ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതിനെത്തുടർന്നുണ്ടായ തർക്കം സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലെത്തിയ ദിലീപിനെ പ്രതികൾ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു. [&Read More
Tags :CrimeNews
ഒടുവിൽ പിടിയിൽ; വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന്
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈയിൽ നിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബർ രണ്ടിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസിൽ [&Read More