അബുദാബി: അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങളോ, അപകട സ്ഥലങ്ങളിലെ ദൃശ്യങ്ങളോ, ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് യുഎഇയിൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അന്തരിച്ച വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിച്ച് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കുടുംബങ്ങൾക്ക് കടുത്ത മാനസികാഘാതം നൽകുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ശക്തമാക്കുന്നത്. യുഎഇയുടെ സൈബർ കുറ്റകൃത്യ നിയമപ്രകാരമാണ് നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുക. ലംഘിക്കുന്നവര്‍ക്ക് 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. [&Read More