27/01/2026

Tags :DefenceNews

India

‘കാണാം, പക്ഷേ മിണ്ടരുത്’; സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ക്ക് കര്‍ശന നിയന്ത്രണം, പുതിയ നയവുമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ നയം പുറപ്പെടുവിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ പാലിക്കേണ്ട കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലും രഹസ്യവിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് പുതിയ പരിഷ്‌കാരം. പുതിയ ഉത്തരവ് പ്രകാരം ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ അറിയുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ് ഉപയോഗിക്കേണ്ടത്. സൈനികര്‍ ഇത്തരം ഇടങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ, പോസ്റ്റുകള്‍ പങ്കുവെക്കാനോ പാടില്ല. യൂട്യൂബ്, എക്‌സ്, [&Read More