കാഠ്‌മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിയിൽനിന്ന് കുത്തിയൊലിച്ചെത്തിയ ചെളിവെള്ളമാണ് നേപ്പാളിൽ നാശം വിതച്ചത്. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണ് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. രസുവ ജില്ലയിൽനിന്ന് 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനയിലെ (എപിഎഫ്) ഏഴുപേരെയും കാണാതായിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഗ്രാമങ്ങളടക്കം പ്രളയത്തിൽ ഒലിച്ചുപോയി. ദുരന്തമേഖലകളിൽ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം [&Read More