26/01/2026

Tags :Diamond Industry

Business

12 രൂപയുമായി നാടുവിട്ടു; ഇന്ന് 12,000 കോടിയുടെ ആസ്തി: ‘വിഷ്ണുനാമം’ വിജയമന്ത്രമാക്കി വജ്രസാമ്രാജ്യം

വെറും 12 രൂപയുമായി ഗ്രാമത്തില്‍ നിന്നിറങ്ങിയ കൗമാരക്കാരന്‍ ഇന്ന് ലോകം ആദരിക്കുന്ന വജ്രവ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഉടമയും പത്മശ്രീ ജേതാവുമായ സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം ഏതൊരു സംരംഭകനും കൗതുകമാണ്. കഠിനാധ്വാനത്തിനൊപ്പം താന്‍ പാലിച്ചുപോന്ന ആത്മീയ അച്ചടക്കമാണ് തന്റെ വിജയരഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. 1977ല്‍ ഗുജറാത്തിലെ ദുധാലയില്‍ നിന്ന് വെറും 12 രൂപയുമായി സൂറത്തിലെത്തിയ ധോലാക്കിയ, ഡയമണ്ട് പോളിഷറായാണ് കരിയര്‍ തുടങ്ങിയത്. അമ്മയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദിവസവും 10,800 തവണ (108 [&Read More