അബുദാബി: യുഎഇയിൽ ഭരണനിർവഹണത്തിന് പുതിയ മാതൃക. ജനങ്ങൾക്ക് നേരിട്ട് ഭരണത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്ന ‘കമ്മ്യൂണിറ്റി മാനേജ്ഡ് വെർച്വൽ അതോറിറ്റി’ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നൂതന സംരംഭം ആരംഭിച്ചിരിക്കുന്നത്. 2025ലെ ‘കമ്മ്യൂണിറ്റി വർഷ’ത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് രാജ്യം നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഗവൺമെന്റ് സംവിധാനങ്ങളുടെ നടത്തിപ്പിൽ സമൂഹത്തിലെ വൈദഗ്ധ്യമുള്ള [&Read More